ഇരിങ്ങാലക്കുട: വിശ്വാസത്തില്‍ ആഴപ്പെട്ട് സ്നേഹത്തില്‍ വളരണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ്് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ വാര്‍ഷികാഘോഷം സാന്ത്വനസദനില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.
കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന സമുദായ സംഘടനയാണന്നും സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കുചേര്‍ന്ന് സഭയുടെ ചൈതന്യം മറ്റുളളവരിലേക്ക് പകരുകയാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ ദൗത്യമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് സാബു കൂനന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ആമുഖപ്രഭാഷണം നടത്തി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
ഷേണ്‍സ്റ്റാട്ട് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ നിര്‍മല, സാന്ത്വനസദന് സെക്രട്ടറി സിസ്റ്റര്‍ ബിന്‍സി, ജനറല്‍ കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, ജോയിന്റ് സെക്രട്ടറി വര്‍ഗീസ് ജോണ്‍, വൈസ് പ്രസിഡന്റ്് ഷാജു കണ്ടംകുളത്തി, കത്തീഡ്രല്‍ ട്രസ്റ്റി ജിജി പള്ളായി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി റോബി കാളിയങ്കര വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബീന രാജേഷ്, രൂപത പ്രതിനിധി മിനി കാളിയങ്കര എന്നിവര്‍ നേതൃത്വം നല്കി.